മൂകാംബിക യാത്ര

" ഒരു ദിവസം ഞാനും കാത്തുവും മൂകാംബിക പോവാൻ പയ്യന്നൂർ പോയി.ഞാൻ അവിടെ എത്തി അച്ഛൻറെ പെട്ടിയിൽ കയറി കളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചു. രാവിലെ ഞാനും അച്ഛനും കാത്തുവും ട്രെയിനിൽ പോയി.കൂടെ ചെറിയമ്മമാരും ഏച്ചിയും ഏട്ടനും അച്ഛമ്മയും ഉണ്ടായിരുന്നു. മംഗലാപുരത്ത് ചായ കുടിച്ചു.മുട്ടായി കഴിച്ചു. കുറേ ഫോട്ടോയെടുത്തു.പിന്നെ വേറെ ഒരു ട്രെയിനിൽ കയറി. ബൈന്ദൂർ എത്താ ഞങ്ങൾ ഇറങ്ങി. ടാക്സിയിൽ മൂകാമ്പികയിലേക്ക് പോയി.

റൂമിലേക്ക് പോയി.കുറെ കളിച്ചു.പിന്നെ അമ്പലത്തിലേക്ക് പോയി.അമ്പലത്തിലേക്ക് രണ്ടുപ്രാവശ്യം പോയിരുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കഴിഞ്ഞതും ഞങ്ങൾ തിരിച്ച് ട്രെയിനിൽ കയറി.പക്ഷേ തിരിച്ചുവരുമ്പോൾ ട്രെയിൻ മാറിക്കേറേണ്ടി വന്നില്ല.അതുകൊണ്ട് ഞാൻ കുറെ കളിച്ചു ചോദ്യങ്ങൾ. കടംകഥയൊക്കെ ചോദിച്ചു കളിച്ചു.

എല്ലാവരും പയ്യന്നൂർ ഇറങ്ങി ഞാനും അച്ഛനും കാത്തുവും മാത്രം കൊയിലാണ്ടി വന്നിറങ്ങി കൊയിലാണ്ടിയിൽ ഒരു ഓട്ടോയിൽ കയറി തിരിച്ചു വീട്ടിൽ എത്തി. 

വീട്ടിലെത്തുമ്പോൾ അമ്മ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

Comments

Popular posts from this blog

അച്ഛാച്ചൻ്റെ ഓർമ്മ ദിനം

ഹോം സ്റ്റേ വയനാട്