അച്ഛാച്ചൻ്റെ ഓർമ്മ ദിനം
ഒരു ദിവസം ഞാനും അച്ഛനും ആറുമണിക്ക് അച്ഛാച്ചൻ മരിച്ച് ഒരു വർഷം കഴിഞ്ഞ പൂജയ്ക്ക് പോകാൻ ഒരുങ്ങി.
പൂജയുടെ തലേ ദിവസമായിരുന്നു പോയത് കാരണം പൂജ ബീജന്തഡുക്കയിലായിരുന്നു. മൂന്ന് ദിവസത്തെ പൂജയായിരുന്നു.
ഞങ്ങൾ ട്രെയിനിൽ പയ്യന്നൂരിലേക്ക് പോയി ഞാനും അച്ഛനും ട്രെയിനിൻ്റെ മുകളിലിരുന്നു.വണ്ടി കണ്ണൂർ എത്തിയപ്പോൾ ഞാൻ കൂടെ കൊണ്ടുവന്ന പഴം കഴിച്ചു.വണ്ടി പയ്യന്നൂർ എത്തി.റെയിൽവേ സ്റ്റേഷനിൽ അച്ഛൻറെ ബൈക്ക് ഉണ്ടായിരുന്നു.അതിൽ കയറി വീട്ടിലേക്ക് പോയി പോകുന്ന വഴിക്ക് പാലു വാങ്ങി. അച്ചമ്മ ചായ ഉണ്ടാക്കി തന്നു.
ഉറങ്ങി രാവിലെ എഴുന്നേറ്റു.കാർ അച്ഛൻ മുൻപേ കൊണ്ട് വച്ചിരുന്നു.കാറിൽ ഞങ്ങൾ ബീജന്തഡുക്കയിലേക്ക് പോയി. കൂടെ ചെറിയമ്മമാരും ഉണ്ടായിരുന്നു.
പൂജ കഴിഞ്ഞ് സദ്യ കഴിച്ച് തിരിച്ചു വീട്ടിലെത്തി. പയ്യന്നൂരിൽ ഒരു കടയിൽ നിന്നും കാത്തുവിന് പാവയെ വാങ്ങി. ഞാനൊരു സ്പിന്നറും വാങ്ങി.
അടുത്ത ദിവസം രാവിലെ വീണ്ടും പോയി.അങ്ങനെ മൂന്നു ദിവസം.
പൂജ നല്ല രസമായിരുന്നു. പൂജാ സാധനങ്ങൾ തോട്ടിൽ ഒഴുക്കാൻ ഞാനും അച്ഛനും ചെറിയമ്മമാരും പോയി. തിരിച്ചു വരുമ്പോൾ ചെറിയമ്മ വീണു. തോട്ടിൽ ഞാൻ ചാടിക്കളിച്ചു.
നാലാം ദിവസം ഞാനും അച്ഛനും മുള്ളേരിയയിലെ അച്ഛൻ്റെ മാഷെ കാണാൻ പോയി.
അടുത്ത ദിവസം ഞങ്ങൾ തിരികെ വീട്ടിലെത്തി. സ്പിന്നർ കണാതായത് എന്നെ വിഷമിപ്പിച്ചുവെങ്കിലും ഇത് ഒരു നല്ല യാത്രയായിരുന്നു.
Comments
Post a Comment