ആരേയും ചെറുതായി കാണരുത്
ഒരിടത്ത് എലികളുടെ കൂട്ടം ഉണ്ടായിരുന്നു.അവർ നടന്നു പോകുമ്പോൾ ആനകളുടെകാലിനടിൽ പെട്ട് കുറേ എലികൾ ചത്തുപോയി.അതു കൊണ്ട് ആനകളുടെ നേതാവിനെ കണ്ട് ഈ കാര്യത്തേ കുറിച്ച് സംസാരിക്കാം എന്ന് എലികളുടെ നേതാവ് കരുതി.
ഒരു ദിവസം എലികളെല്ലാവരും ആനകളുടെഅടുത്തെത്തി.
അവർ പറഞ്ഞു.
" നിങ്ങൾ പോകുന്നവഴി മാറ്റിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഉപകാരമായേനെ"
" ഞങ്ങൾ വഴി മാറി പോയ്ക്കോളാം" ആനകൾ പറഞ്ഞു.
" നന്ദി ഞങ്ങളുടെ വാക്ക് നിങ്ങൾ കാര്യമാക്കി എടുത്തല്ലോ. നിങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും ഞങ്ങളെ വിളിച്ചോളൂ." എലികളുടെ നേതാവ് പറഞ്ഞു.
ഇതു കേട്ട് ആനകൾ പൊട്ടിച്ചിരിച്ചു.
" ഇത്രയും ചെറിയ എലികൾ ഭീകരന്മാരായ നമ്മളെ സഹായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരുന്നല്ലേ " - ആന നേതാവ് പറഞ്ഞു.
ഒരു ദിവസം ആനകൾ വേട്ടക്കാർ വിരിച്ചിരുന്ന വലയിൽ കുടുങ്ങി. ആനകളുടെ ചിന്നം വിളി എലികൾ കേട്ടു.അവർ ഓടി വന്ന് അവരുടെ കൂർത്ത പല്ലുകൊണ്ട് വല കടിച്ചുകീറി. എല്ലാ ആനകളും രക്ഷപ്പെട്ടു.
അപ്പോൾ ആനകൾക്ക് മനസ്സിലായി ആരേയും ചെറുതായി കാണരുതെന്ന്.
അവർ എലികളോട് നന്ദി പറഞ്ഞു.


Comments
Post a Comment