Posts

ആരേയും ചെറുതായി കാണരുത്

Image
  ഒരിടത്ത് എലികളുടെ  കൂട്ടം ഉണ്ടായിരുന്നു.അവർ നടന്നു പോകുമ്പോൾ ആനകളുടെകാലിനടിൽ പെട്ട് കുറേ എലികൾ ചത്തുപോയി.അതു കൊണ്ട് ആനകളുടെ നേതാവിനെ കണ്ട് ഈ കാര്യത്തേ കുറിച്ച് സംസാരിക്കാം എന്ന് എലികളുടെ നേതാവ് കരുതി. ഒരു ദിവസം എലികളെല്ലാവരും ആനകളുടെഅടുത്തെത്തി. അവർ പറഞ്ഞു. " നിങ്ങൾ പോകുന്നവഴി മാറ്റിയിരുന്നെങ്കിൽ ഞങ്ങൾക്ക് ഉപകാരമായേനെ" " ഞങ്ങൾ വഴി മാറി പോയ്ക്കോളാം"  ആനകൾ പറഞ്ഞു. " നന്ദി ഞങ്ങളുടെ വാക്ക് നിങ്ങൾ കാര്യമാക്കി എടുത്തല്ലോ. നിങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും ഞങ്ങളെ വിളിച്ചോളൂ." എലികളുടെ നേതാവ് പറഞ്ഞു. ഇതു കേട്ട് ആനകൾ പൊട്ടിച്ചിരിച്ചു. " ഇത്രയും ചെറിയ എലികൾ ഭീകരന്മാരായ നമ്മളെ സഹായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരുന്നല്ലേ " - ആന നേതാവ് പറഞ്ഞു. ഒരു ദിവസം ആനകൾ വേട്ടക്കാർ വിരിച്ചിരുന്ന വലയിൽ കുടുങ്ങി. ആനകളുടെ ചിന്നം വിളി എലികൾ കേട്ടു.അവർ ഓടി വന്ന് അവരുടെ കൂർത്ത പല്ലുകൊണ്ട് വല കടിച്ചുകീറി. എല്ലാ ആനകളും രക്ഷപ്പെട്ടു. അപ്പോൾ ആനകൾക്ക് മനസ്സിലായി ആരേയും ചെറുതായി കാണരുതെന്ന്. അവർ എലികളോട് നന്ദി പറഞ്ഞു.
Image
 

പഴനിയാത്ര

Image
2024 മെയ് മാസം നാലാം തിയതി ഞങ്ങൾ ഒരു പഴനി യാത്രയ്ക്കൊരുങ്ങി. രാവിലെ ഞങ്ങൾ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ എത്തി. പത്തു മണിക്കുള്ള എഗ്മോർ ട്രെയിനിൽ കയറി. ഞാൻ വേഗം തന്നെ മുകളിലെ സ്ലീപ്പറിൽ കയറി. വരുമ്പോൾ വാങ്ങിയ രണ്ട് ബിസ്കറ്റ് പാക്കിൽ ഒരെണ്ണം അപ്പോൾ തന്നെ തിന്നു.സ്ഥലം ഇല്ലാത്തതു കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ ആണ് കിടന്നത്. കോഴിക്കോട് എത്തിയപ്പോൾ മറ്റേ സ്ലീപ്പറിലെ മാമൻ ഇറങ്ങിയപ്പോൾ ഞാനങ്ങോട്ട് പോയി കിടന്നു.കുറേ കഴിഞ്ഞപ്പോൾ ഞാനൊരു പഴം കഴിച്ചു. ഷൊർണൂർ എത്തിയപ്പോൾ ഞങ്ങൾ കൂടെ എടുത്തിരുന്ന ചോറ്, തൈരും ചമ്മന്തിയും കൂട്ടി കഴിച്ചു.രണ്ട് മണിക്ക് വണ്ടി പാലക്കാട് എത്തി.അവിടെ നിന്ന്  പാലക്കാട് പളനി എക്സ്പ്രസ്സിൽ മാറി കയറി.അവിടെ നിന്ന് തുടങ്ങുന്നതു കൊണ്ട് ജനലുകൾ അടഞ്ഞുകിടന്നിരുന്നു. ഫാനുകൾ ഓഫായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഫാനുകൾ ഓണായി. സ്റ്റേഷൻ കഴിഞ്ഞപ്പോൾ വണ്ടി.പാളം മാറി.പാളം മാറുന്നതു കാണാൻ നല്ല രസമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല മഴയായിരുന്നു. ജനലിലൂടെ നല്ല നല്ല കാഴ്ചകൾ കണ്ടു.തമിഴ്നാട്ടിലെ കൃഷിയും വീടുകളും കണ്ടു. കറണ്ട് ഉണ്ടാക്കുന്ന കാറ്റാടികൾ കണ്ടു. ആറുമണിയോടെ ഞങ്ങൾ...