കിളിക്കൂട്
ഒരിടത്ത് ഒരു കിളിയുണ്ടായിരുന്നു. ആ കിളിക്കും കൂട്ടുകാർക്കും കൂടുണ്ടായിരുന്നില്ല. ഒരു ദിവസം ആ കിളി ഭക്ഷണം തേടിയിറങ്ങി.പോകുന്ന വഴിക്ക് കുറേ കൂട്ടുള്ള സ്ഥലം കണ്ടു. അതിന് സന്തോഷമായി.കിളി തൻ്റെ കൂട്ടുകാരെ വിളിച്ചു വരുത്തി അവിടെ താമസമായി. ഒരു ദിവസം വലിയ കാറ്റും മഴയും വന്നു.കൂടുകൾ താഴെ വീണു.ഒരാൾ വന്ന് കൂടുകൾ തിരികെ എടുത്ത് വച്ചു.ഇത് കിളിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഞങ്ങളുടെ കൂടുകൾ ഞങ്ങൾ തന്നെ എടുത്തു വയ്ക്കും ഞങ്ങളെ ആരും സഹായിക്കണ്ട എന്ന ഭാവത്തിൽ മറ്റു കിളികളോടൊപ്പം അയാളെ കൊത്തിയോടിച്ചു. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കാറ്റും മഴയും വന്നു. കൂടുകൾ താഴെ വീണു.ഇത്തവണ ആരും എടുത്തു വയ്ക്കാൻ വന്നില്ല. കൂടുകൾ നഷ്ടപ്പെട്ട കിളികൾ കുട്ടത്തോടെ കരഞ്ഞു.പക്ഷെ അഹങ്കാരികളായ കിളികളുടെ കരച്ചിൽ ആരും കേട്ടില്ല. ഗുണപാഠം - അഹങ്കാരം ആപത്ത്.